മാഹിയിലെ കോഹിനൂർ ഭാഗത്ത് സർവീസ് റോഡിൽ മെറ്റൽ കയറ്റിയ ടിപ്പർ ലോറി കയറി സ്ലാബ് തകർന്നു. ഈസ്റ്റ് പള്ളൂർ ഭാഗത്ത് നിന്നും പാറാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. റോഡിൽ മറ്റൊരു ലോറി ബ്രേക്ക്ഡൗണായി കിടന്നതിനെ തുടർന്ന് അതിനെ മറികടക്കാൻ ഫുൾ ലോഡുമായി വന്ന ടിപ്പർ സ്ലാബിലേക്ക് കയറ്റിയതാണ് അപകടത്തിന് കാരണമായത്.
സ്ലാബ് തകർന്നതോടെ ലോറിയുടെ വീലുകൾ അടിയിലേക്ക് താഴ്ന്ന് കുടുങ്ങുകയും വാഹനം ഒരു ഭാഗത്തേക്ക് ചരിഞ്ഞു വീഴാൻ തുടങ്ങുകയും ചെയ്തു. നിലവിൽ ലോറിയിലുണ്ടായിരുന്ന മെറ്റൽ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയ ശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പള്ളൂർ പോലീസ് സംഭവസ്ഥലത്തെത്തി ഈ വഴിയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം ഈ പ്രദേശത്തെ സ്ലാബുകളുടെ ബലക്കുറവിനെതിരെ നാട്ടുകാരിൽ നിന്നും ശക്തമായ ആക്ഷേപം ഉയരുന്നുണ്ട്.
