അഴിയൂർ: കരുവയലിൽ നിന്ന് എ കെ ജി റോഡിലേക്ക് പോകുന്ന വഴിയിൽ പൂക്കുള്ളത്തിന് സമീപമുള്ള ട്രാൻസ്ഫോർമർ വഴിയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും കടുത്ത ജീവൻരക്ഷാ ഭീഷണിയാകുന്നു.
തൊട്ടടുത്തുള്ള സ്കൂളിലേക്ക് പോകുന്ന കുട്ടികളടക്കം നിരവധി പേർ നിത്യേന കടന്നു പോകുന്ന പാതയോരത്താണ് കയ്യെത്തും ദൂരത്തിൽ അപകടാവസ്ഥയിൽ ഈ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്.
തുറന്ന നിലയിലുള്ള വയറുകളും ഫ്യൂസുകളും പ്രത്യേകം സുരക്ഷിത പെട്ടിക്കുള്ളിലാക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
നിലവിൽ കാടുമൂടിക്കിടക്കുന്ന ട്രാൻസ്ഫോർമർ പരിസരം അടിയന്തരമായി വൃത്തിയാക്കണമെന്നും, ഇതിനു മുൻപിൽ ശക്തമായ ഫെൻസിങ് നിർമ്മിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കാലവർഷം ശക്തമാകുന്നതിന് മുൻപ് വഴിയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
