മാഹി: കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതിയായ പ്രിയദർശിനി സ്ത്രീസൗജന്യ കെഎസ്ആർടിസി ബസ് സർവീസിന് യുഡിഎഫ് മാഹി കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി മുൻസിപ്പൽ മൈതാന പരിസരത്ത് സ്വീകരണവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു.
മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് മാഹി മണ്ഡലം ജനറൽ സെക്രട്ടറി ഇഫ്തിയാസ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് പി.ടി.സി. ശോഭ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രജിലേഷ് കെ.പി., മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നളിനി ചാത്തു, ആശലത, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് എം.കെ., അലി അക്ബർ ഹാഷിം, പി.പി. വിനോദൻ, കെ. സുരേഷ്, കെ. ഹരീന്ദ്രൻ, വി.ടി. ഷംസുദ്ദീൻ, ശ്യാംജിത് പാറക്കൽ, അജയൻ പൂഴിയിൽ, കെ.സി. മജീദ്, സന്ദീപ് കെ.വി., എ.വി. യൂസഫ്, മുഹമ്മദലി ഇ.കെ., കെ.കെ. അനിൽകുമാർ, കെവി ഹരീന്ദ്രൻ, മുഹമ്മദ് സർഫാസ്, സാവിത്രി നാരായണൻ, ജസീമ മുസ്തഫ, സിറാജ് മമ്മൂസ് എന്നിവർ പങ്കെടുത്തു.
സ്വീകരണ ചടങ്ങ് യുഡിഎഫ് മാഹി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
