അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

 


മാഹി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ബബിത്ത് തയ്യിൽ, സെക്രട്ടറിയായി രാജേഷ് അഴിയൂർ, ട്രഷററായി മഹമൂദ് ഫനാർ എന്നിവരെയാണ് പ്രധാന ചുമതലകളിലേക്ക് നിശ്ചയിച്ചത്.

വൈസ് പ്രസിഡന്റുമാരായി നവാസ് നെല്ലോളി, ഉണ്ണി സജീഷ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി മുബാസ് കല്ലേരി, ബിറ്റു കുളങ്ങര എന്നിവരെയും തെരഞ്ഞെടുത്തു. ഫിറോസ് കാളണ്ടി, സാജിദ് നെല്ലോളി, ജയൻ അഭി, പവിത്രൻ അരവിന്ദൻ, സരുൺ, രഗീഷ്, നൗഷർ, സിറാജ്, സമറം, സമീർ എ. കെ, ജിത്തു, പ്രജീഷ്, മുത്തു അമ്പാടി എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

ഭാരവാഹികളെ തെരഞ്ഞെടുത്ത ശേഷം നടന്ന ആദ്യ യോഗത്തിൽ, നിലവിൽ വ്യാപാരികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുവാൻ കമ്മിറ്റി തീരുമാനിച്ചു.


വളരെ പുതിയ വളരെ പഴയ