ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അത്താണിക്കൽ റസിഡൻസ് അസോസിയേഷന്റെ ആദരം

 


അഴിയൂർ: എൽഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അത്താണിക്കൽ റസിഡൻസ് അസോസിയേഷൻ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജീഷ് മാനഞ്ചാൽ നിർവഹിച്ചു. വിജയികളായ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ വിതരണവും അദ്ദേഹം ചടങ്ങിൽ വെച്ച് നടത്തി.

അസോസിയേഷൻ പ്രസിഡന്റ് ഇ. സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിഹാബുദീൻ സ്വാഗതം പറഞ്ഞു. നാസർ അത്താണിക്കൽ, കെ. കുഞ്ഞമ്മദ്, രാജീവൻ പൊയ്യിൽ, കെ. കെ. അബ്ദുള്ള, ശ്രീബു, റഷീദ് തൗഫീഖ് മൻസിൽ, അഭിലാഷ് മാസ്റ്റർ, പ്രസീത, സുലൈമാൻ ഹാജി, കനകരാജ് മാസ്റ്റർ, ഗംഗൻ പൊയ്യിൽ, നജ്മ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുകയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുകയും ചെയ്തു. പരിപാടിക്ക് സുബിന ബാബുരാജ് നന്ദി പ്രകാശിപ്പിച്ചു.


വളരെ പുതിയ വളരെ പഴയ