നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി രംഗസാമി മാപ്പ് പറയണം:മുൻ മുഖ്യമന്ത്രി വി നാരായണസാമി


 മാഹി: നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തതിന് പുതുച്ചേരിയിലെ ജനങ്ങളോട് മുഖ്യമന്ത്രി എൻ രംഗസാമി പരസ്യമായി മാപ്പ് പറയണമെന്ന് മുൻ മുഖ്യമന്ത്രി വി നാരായണസാമി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സംസ്ഥാന മുഖ്യമന്ത്രിമാർ പങ്കെടുത്ത നീതി ആയോഗ് യോഗം ഡൽഹിയിൽ സംഘടിപ്പിച്ചത് സംസ്ഥാനങ്ങൾക്കായുള്ള പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു. എന്നാൽ പുതുച്ചേരിയുടെ വികസന കാര്യങ്ങൾ ഉന്നയിക്കേണ്ട ഈ സുപ്രധാന യോഗത്തിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നത് ജനങ്ങളോടുള്ള അവഗണനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


വളരെ പുതിയ വളരെ പഴയ