സ്വാതന്ത്ര്യ സമര സേനാനി കുനിയിൽ കൃഷ്ണന്റെ ഭാര്യ ജാനകി അന്തരിച്ചു


ന്യൂ മാഹി (കണ്ണൂർ): അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും സംസ്ഥാന സർക്കാരിന്റെ പി.എൻ. പണിക്കർ അവാർഡ് ജേതാവുമായിരുന്ന കുനിയിൽ കൃഷ്ണന്റെ ഭാര്യ ഏടന്നൂർ റെയിൽ വ്യൂവിൽ കുനിയിൽ ജാനകി (97) അന്തരിച്ചു.

മക്കൾ: നളിനി കെ., പവിത്രൻ കെ., വത്സല കെ., യതീന്ദ്രൻ കെ., ബീന കെ., റീന കെ., മനോജ് കെ., രാഗേഷ് കെ., പരേതനായ മോഹനൻ കെ.

മരുമക്കൾ: ധാനി പവിത്രൻ, ശുഭ മോഹനൻ, രത്‌നവല്ലി യതീന്ദ്രൻ, ഫൽഗുണൻ, സദാനന്ദൻ, വിനീത മനോജ്, ഷെമി രാഗേഷ്, പരേതരായ ദയാനന്ദൻ, ബാലൻ.

സഹോദരങ്ങൾ: ലക്ഷ്‌മി (മാഹി), ശാന്ത (തിരുവങ്ങാട്), പരേതരായ രാമുണ്ണി, അച്യുതൻ, നാണു, അനന്തൻ, ഗോവിന്ദൻ.

സംസ്കാരം തിങ്കളാഴ്ച (നവംബർ 23) രാവിലെ 11 മണിക്ക് കണ്ടിക്കൽ വാതക ശ്മശാനത്തിൽ നടക്കും.



വളരെ പുതിയ വളരെ പഴയ