മയ്യഴി: പള്ളൂർ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC) പുതുതായി സജ്ജീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ നിർവഹിച്ചു. മാഹിയിലെ ആരോഗ്യ മേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ അത്യാധുനിക സജ്ജീകരണങ്ങളോടും ശീതീകരണ സംവിധാനത്തോടും കൂടിയ ഫിസിയോതെറാപ്പി യൂണിറ്റ് സജ്ജമാകുന്നത്.
ഒരേസമയം അഞ്ച് പേർക്ക് ഫിസിയോതെറാപ്പി ചികിത്സ നൽകാനുള്ള വിപുലമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആധുനിക യന്ത്രസംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ പ്രദേശവാസികൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും.
ചടങ്ങിൽ മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്‌ഹാഖ്, പള്ളൂർ ആശുപത്രി മേധാവി സി.എച്ച്. രാജീവൻ, ഡോ. പി.പി. ബിജു എന്നിവർ സംസാരിച്ചു.
