ഡിജിറ്റൽ സെൻസസ്:ആദ്യഘട്ടം സെൽഫ് എന്യൂമറേഷൻ മെയ് 17 മുതൽ

 മാഹി : 2011 ന് ശേഷമുള്ള രാജ്യത്തെ സെൻസസ് സമഗ്രമായി രണ്ട് ഘട്ടങ്ങളിൽ നടക്കും രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആണിത്. ആദ്യഘട്ടം 2026 ജൂൺ 1 മുതൽ 30 വരെ നടക്കും. ഈ ഘട്ടത്തിൽ ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റർ 34 ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ സ്‌മാർട്ട്ഫോണിലെ അപ്പ് വഴി ശേഖരിക്കും ഇതിനു മുബ് പൗരന് https://se.census.gov.in എന്ന പോർട്ടൽ വഴി സ്വന്തം നിലയ്ക്ക് സെൽഫ് എന്യൂമറേഷൻ നൽകാം. ഈ പ്രക്രിയ 2026 മേയ് 17 മുതൽ 31 വരെയാണ്. സെൽഫ് എന്യൂമറേഷൻ നൽകിയശേഷം ലഭിക്കുന്ന അക്നോളജ്‌മെന്റ്റ് ഭവനസന്ദർശനത്തിന് എത്തുന്ന എന്യൂമറേറ്റർക്ക് കൈമാറിയാൽ മതി. 2026 ജൂൺ നടക്കുന്ന ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. ചോദ്യങ്ങളിൽ വീടിന്റെ സ്ഥിതി. മേൽക്കൂര,കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ. വാഹനങ്ങൾ മൊബൈൽ തുടങ്ങിയവ ഉൾപെടും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും.സെൻസസ് ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടും.അടുത്ത വർഷം ഫെബ്രുവരി നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും.സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ഇവ ഇന്ത്യൻ വിവരാവകാശ അപേക്ഷനിയമപ്രകാരവും ലഭ്യമാകില്ല.സെൻസസ് 2027 നടപടികളൂടെ മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥർക്കായി ത്രിദിന പരിശീലന പരിപാടി മാഹി ഗവ: ഹൗസിൽവെച്ച് സംഘടിപ്പിച്ചു.

റീജിയണൽ സെൻസസ് ഓഫീസറും ว അട്‌മിനിസ്ട്രേറ്ററും ആയ അങ്കിത്ത് കുമാർ IAS വിശദീകരിച്ചു. മാഹി ഡപ്യൂട്ടി തഹസിൽദാറൂം സെൻസസ് ചാർജ് ഓഫീസറുമായ മനോജ് വളവിൽ സംബന്ധിച്ചു

വളരെ പുതിയ വളരെ പഴയ