ന്യൂമാഹി: പെരിങ്ങാടി എംഎം എൽ പി സ്കൂൾ വാർഷികാഘോഷവും, വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനവും നടത്തി.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജ്ജുൻ പവിത്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എൻ കെ സജീഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ കെ ബഷീർ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അസ്‌ലം ടി എച്ഛ്, അപർണ, മുൻ പ്രഥമാദ്ധ്യാപകരായ വത്സൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശശിധരൻ, സ്റ്റാഫ് പ്രധിനിധി മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
എസ് ആർ ജി കൺവീനർ റഹ്മ ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രെസ്സ് ദിൽഫിയ ടീച്ചർ സ്വാഗതവും, ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു. സ്കൂൾ കുട്ടികളുടെ വൈവിദ്ധ്യമാർന്ന കലാ പരിപാടികളും അരങ്ങേറി.
