മാഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം മാഹി മണ്ഡലം ഐക്യ മതേതര പുരോഗമന സഖ്യം സംഘടിപ്പിക്കുന്ന പൊതുയോഗം നാളെ നടക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പറമ്പത്തിന്റെ വിജയത്തിനായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ടാണ് സംഗമം സംഘടിപ്പിക്കുന്നത്.
മുൻ കെ.പി.സി.സി പ്രസിഡന്റും എം.പിയുമായ കെ. സുധാകരൻ, മുസ്ലിം യൂത്ത് ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ യോഗത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
ഉച്ചയ്ക്ക് 2 മണിക്ക് മുണ്ടോക്ക് പഴയ പോസ്‌റ്റോഫീസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റോഡ് ഷോ വൈകുന്നേരം 4 മണിക്ക് മാഹി പൂഴിത്തലയിൽ അവസാനിക്കും.
