ഒളവിലം മുത്തപ്പൻ മടപ്പുര മഹോത്സവം: ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇഷാനിയെ അനുമോദിച്ചു


 ഒളവിലം: മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലാസന്ധ്യയിൽ നാടിന്റെ അഭിമാനമായി മാറിയ പ്രതിഭയ്ക്ക് ആദരം. പോണ്ടിച്ചേരി സ്റ്റേറ്റ് കളരിപ്പയറ്റ് ഫെഡറേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റിൽ മികവ് തെളിയിച്ച് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇഷാനി സുമേഷിനെയാണ് ചടങ്ങിൽ അനുമോദിച്ചത്.

പുതിയോട്ട് മീത്തൽ സുമേഷ് - രമ്യ ദമ്പതികളുടെ മകളാണ് ഇഷാനി. മടപ്പുര സേവാ സമിതിക്ക് വേണ്ടി പ്രസിഡന്റ് ഇഷാനിക്ക് ഉപഹാരം നൽകി അനുമോദിച്ചു. നാല് ദിവസങ്ങളിലായി നടന്ന തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാപരിപാടികൾക്കിടയിലാണ് ഈ ശ്രദ്ധേയമായ അനുമോദന ചടങ്ങ് നടന്നത്. ഒളവിലം ദേശത്തിന് കായിക ഭൂപടത്തിൽ പുതിയൊരു വിലാസം കൂടി നൽകിയ ഈ മിന്നും വിജയത്തെ മടപ്പുര ഭാരവാഹികളും നാട്ടുകാരും അഭിനന്ദിച്ചു.




വളരെ പുതിയ വളരെ പഴയ