മാഹി ജനറൽ ഹോസ്പിറ്റലിൽ വിരമിച്ച ജീവനക്കാർക്ക് ഹൃദ്യമായ യാത്രയയപ്പ്

 


മാഹി: മാഹി ജനറൽ ഹോസ്പിറ്റലിൽ ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച ജീവനക്കാർക്ക് ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എൽ.എച്ച്.വി. മിനി കെ., ലിഫ്റ്റ് ഓപ്പറേറ്റർ സുരേഷ് ബാബു കെ.വി., ഡ്രസർ വി. സുമ എന്നിവർക്കാണ് സഹപ്രവർത്തകർ ഔദ്യോഗികമായി വിടവാങ്ങൽ ചടങ്ങ് സംഘടിപ്പിച്ചത്.

ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസാക്ക് വിരമിച്ചവർക്ക് ഉപഹാരങ്ങൾ കൈമാറി. ആരോഗ്യരംഗത്തെ ഇവരുടെ നിസ്വാർത്ഥ സേവനങ്ങളെ ചടങ്ങിൽ അധ്യക്ഷരും സഹപ്രവർത്തകരും അനുസ്മരിച്ചു.

ജൂനിയർ അക്കൗണ്ടന്റ് ഓഫീസർ പ്രശാന്ത് കെ., സൂപ്രണ്ട് കെ. പ്രഭാകരൻ, ഡോ. കെ.വി. പവിത്രൻ എന്നിവർ സംസാരിച്ചു. സഹപ്രവർത്തകരായ കെ. വസന്ത, കെ. സുജാത, കെ. മിനി, യാത്രയയപ്പ് സ്വീകരിച്ച കെ.വി. സുരേഷ് ബാബു, പി. സുമ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. എൻ. മോഹനൻ സ്വാഗതവും പ്രജീഷ് നന്ദിയും രേഖപ്പെടുത്തി.


 

വളരെ പുതിയ വളരെ പഴയ