അഴിയൂരിൽ യൂത്ത് ലീഗ് പ്രവർത്തകന് ആക്രമണത്തിൽ പരിക്ക്.


അഴിയൂർ: യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് മുൻ സെക്രട്ടറി ടി. ജി.ഷക്കീറിന് (38] ആക്രമണത്തിൽ പരിക്ക്. ബുധനാഴ്ച രാത്രിയോടെ നടുവണ്ണൂരിലെ ടൈൽസ് കടയുടെ മുന്നിലാണ് സംഭവം.

 എസ്ഡിപിഐ സംഘം പൊടുന്നനെ ആക്രമണമഴിച്ചു വിടുകയായിരുന്നുവെന്ന് പറയുന്നു. 

ഇരുമ്പ് പൈപ്പ് കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ ഷക്കീറിനെ കൊയിലാണ്ടി ഗവ.ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഗുണ്ടാ ആക്രമണവുമായി മുന്നോട്ട് പോകാനാണ് എസ്ഡിപിഐ തീരുമാനമെങ്കിൽശക്തമായ തിരിച്ചടിക്കുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

വടകര ബ്ലോക്ക് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ആശുപത്രിയിൽ സന്ദർശിച്ചു.

വളരെ പുതിയ വളരെ പഴയ