പുതുച്ചേരി: പുതുച്ചേരി സർക്കാർ അനുവദിച്ച 3,000/- രൂപ പൊങ്കൽ സമ്മാനം ബാങ്ക് അക്കൗണ്ടിൽ ലഭിക്കാത്ത റേഷൻ കാർഡുകളുടെ പട്ടിക സിവിൽ സപ്ലൈസ് ഓഫിസിൽ പ്രസിദ്ധീകരിച്ചു.
പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡുടമകൾ, കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടെയും ഒറിജിനൽ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക് (ആധാറുമായി ലിങ്ക് ചെയ്യ്‌തതും, NPCI Mapping ചെയ്യ്തതും) എന്നീ രേഖകളും അതിന്റെ ഫോട്ടോ കോപ്പിയും സഹിതം മാഹി സിവിൽ സ്റ്റേഷനിലെ സിവിൽ സപ്ലൈസ് ഓഫീസിൽ ഫിബ്രവരി 10 നു മുൻപായി പ്രവൃത്തി ദിവസങ്ങളിൽ എത്തിച്ചേരണമെന്ന് മാഹി സിവിൽ സപ്ലൈസ് സുപ്രണ്ട് അറിയിച്ചു.
