തെരുവ് നായ്ക്കൾ കോഴികളെ കൊന്നൊടുക്കി; ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങായി ചോമ്പാല സാംസ്കാരിക വേദി

 


ചോമ്പാല: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വളർത്തുക്കോഴികൾ ചത്തൊടുങ്ങിയതോടെ ഉപജീവനമാർഗം അടഞ്ഞ കുടുംബത്തിന് സഹായവുമായി സാംസ്കാരിക വേദി രംഗത്ത്. മീത്തലെ മുക്കാളിയിലെ വലിയ പറമ്പത്ത് നസ്ലിയയും കുടുംബവും വളർത്തിയിരുന്ന 36 കോഴികളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.

കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന കോഴികൾ നഷ്ടപ്പെട്ട വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ചീറയിൽ പിടികയിലെ ചോമ്പാല സാംസ്കാരിക വേദി സഹായഹസ്തവുമായി എത്തിയത്. പുതിയ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നതിനാവശ്യമായ സാമ്പത്തിക സഹായം സാംസ്കാരിക വേദി കുടുംബത്തിന് കൈമാറി.

സഹായധനം കൈമാറുന്ന ചടങ്ങ് വേദി രക്ഷാധികാരി എം.പി. ബാബു നിർവ്വഹിച്ചു. ചടങ്ങിൽ സുജിത് പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. വി.പി. സനിൽകുമാർ, വി.സി. കലേഷ് കുമാർ, എൻ.വി. അഫ്നാസ് എന്നിവർ സംസാരിച്ചു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ പ്രദേശത്ത് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.



വളരെ പുതിയ വളരെ പഴയ