പെരിങ്ങാടി വയലക്കണ്ടി രയരോത്ത് റോഡ് നാടിന് സമർപ്പിച്ചു


 ന്യൂമാഹി: ജനകീയ പങ്കാളിത്തത്തോടെ മുഖം മിനുക്കിയ പെരിങ്ങാടി വയലക്കണ്ടി രയരോത്ത് റോഡ് ഉദ്ഘാടനം ചെയ്തു. ന്യൂമാഹി ഗ്രാമപഞ്ചായത്തും പ്രദേശവാസികളും സംയുക്തമായി 7.80 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പുതുക്കി പണിതത്.

ന്യൂമാഹി ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത പി.കെ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ ഫാത്തിമ കുഞ്ഞി തയ്യൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ അസ്ലം ടി.എച്ച്, എ.സി. രേഷ്മ എന്നിവരും വയലക്കണ്ടി റസാക്ക് ഹാജി, അനീഷ് ബാബു വി.കെ, ഇബ്രാഹീം ടി.എച്ച്, അജേഷ് മാസ്റ്റർ, സുലൈമാൻ കിഴക്കേയിൽ, സി. പീതാംബരൻ, ഒ.വി. സുബാഷ് എന്നിവർ സംസാരിച്ചു.

റോഡ് നിർമ്മാണത്തിന് നേതൃത്വം നൽകിയ കോൺട്രാക്ടർ വിജയൻ, ഷാജി കൊള്ളുമ്മൽ, സി.എച്ച്. പ്രഭാകരൻ, സാബിർ കിഴക്കേയിൽ, അസ്നിൽ അബ്ദുൾ കാദർ, എം.കെ. പവിത്രൻ, സി.ടി. പവിത്രൻ, ഷറഫു വയലക്കണ്ടി, യുസഫ് എൻ.കെ, നിജാസ് ടി.എച്ച് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്ന പദ്ധതിയാണിത്.





വളരെ പുതിയ വളരെ പഴയ