മാഹി: മാഹി ദേശീയപാതയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരണപ്പെട്ടു. അപകടത്തിന് പിന്നാലെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് മരണം സംഭവിച്ചത്.
മൃതദേഹം നിലവിൽ മാഹി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു:
* മാഹി പോലീസ് സ്റ്റേഷൻ: 0490 2332323
* മാഹി സി.എച്ച് സെന്റർ: 9048944440
