അഴിയൂർ: അത്താണിക്കൽ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളെ ആദരിച്ചു. ഉന്നത വിജയം കൈവരിച്ച ഡോ. മുഹമ്മദ് ഷാഹിൻ ഷരൂഖ് (BDS, FDS, RCT), ചാർട്ടേഡ് അക്കൗണ്ടന്റായി നിയമിതനായ മുഹമ്മദ് ഷെഹസാദ് എന്നിവർക്കാണ് ചടങ്ങിൽ മൊമെന്റോ നൽകി ആദരവ് അർപ്പിച്ചത്.
അഴിയൂർ സെൻട്രൽ എൽ.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഇ. സുധാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിഹാബുദീൻ സ്വാഗതം ആശംസിച്ചു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ജമീല, നാസർ അത്താണിക്കൽ, പ്രസീത, സുലൈമാൻ ഹാജി അത്താണിക്കൽ, കെ. കുഞ്ഞമ്മദ്, സുബൈർ പറമ്പത്ത്, കനകരാജ് മാസ്റ്റർ, അഭിലാഷ് മാസ്റ്റർ, ഷംഷീർ അത്താണിക്കൽ, രാജീവൻ പൊയ്യിൽ, ഷീജ, ഗംഗൻ പൊയ്യിൽ, കെ.കെ. അബ്ദുള്ള, ശശീന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സുബിന ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
