മാഹിയിലെ സംവരണ സീറ്റുകൾ മാഹിക്കാർക്ക് തന്നെ ലഭിക്കണം.


 മാഹി: പ്രൊഫഷണൽ കോളേജുകളിൽ അടക്കം പട്ടിക ജാതിക്കാർക്ക് അനുവദിച്ച സീറ്റുകളിൽ മാഹിയിൽ നിന്നുള്ള അപേക്ഷകർ ഇല്ലാതാകുമ്പോൾ ആ സീറ്റുകൾ പുതുച്ചേരിയിൽ ഉള്ള ആളുകൾക്ക് കൊടുക്കുകയാണ് പതിവ്. 

അതുപോലെ മാഹി റീജിയണിൽ ഉള്ള ജോലി സംബന്ധമായ റിസർവേഷനിൽ പട്ടികജാതിക്കാർക്കുള്ള സീറ്റിൽ അപേക്ഷകർ ഇല്ലെങ്കിൽ അത് ഒഴിവാക്കി ഇടുകയാണ് പതിവ്. അങ്ങനെ മാഹിക്കാർക്ക് ലഭിക്കേണ്ട നിരവധി സീറ്റുകൾ ഇപ്പോൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. 

പട്ടിക ജാതിക്കാർക്ക് മാഹിയിൽ അനുവദിച്ച സീറ്റിൽ അപേക്ഷകർ ഇല്ലെങ്കിൽ ആ സീറ്റുകൾ മാഹിയിലെ തന്നെ മറ്റു വിഭാഗങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഡ്വ. ടി അശോക് കുമാർ പുതുച്ചേരി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. തുടർ നടപടികൾ എടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും എന്നും അശോക് കുമാർ നോട്ടീസിൽ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ