മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് അസി:പ്രഫ: ഫർഹാന ദാവൂദിന്റെ അദ്ധ്യക്ഷതയിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ പ്രഫ: രജീഷ് വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രഫ:രജീഷ് വിശ്വനാഥൻ രക്തദാനം ചെയ്തു.
നിരവധി വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ഡോ:അൻജു കുറുപ്പ്, സമീർ പെരിങ്ങാടി, ജസ്ന, എന്നിവർ സംസാരിച്ചു. ഡോ: അൻജു കുറുപ്പ് വിദ്യാർത്ഥികൾക്ക് രക്തദാനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു മറുപടി നൽകി. അസി:പ്രാഫ: ഗ്രീഷ്മ എൻ പി സ്വാഗതം പറഞു.
ക്യാമ്പിന് ഒ പി പ്രശാന്ത്, നിഖിൽ രവീന്ദ്രൻ, മുഹമ്മദ് മിൻഹാജ്, ആദിലാൽ, ഫിദൽ, അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി നന്ദി പറഞ്ഞു.
