മാഹി: വർണ്ണപ്പൊലിമയുമായി മാഹി പുഷ്പമേള വരുന്നു. മാഹി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പച്ചക്കറി, പഴ, പുഷ്പ പ്രദർശനം ഡിസംബർ 26-ന് വൈകുന്നേരം 4:30-ന് മാഹി മൈതാനിയിൽ ആരംഭിക്കും.
മേളയുടെ ഭാഗമായി കൃഷി വകുപ്പിന്റെ പള്ളൂരിലെ പുതുക്കി പണിത ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. രാവിലെ 11 മണിക്ക് പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
മുഖ്യമന്ത്രി എൻ. രംഗസാമി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പീക്കർ ആർ. സെൽവം, കൃഷി മന്ത്രി തേനി ജയകുമാർ, ഡെപ്യൂട്ടി സ്പീക്കർ പി. രാജവേലു, രമേശ് പറമ്പത്ത് എം.എൽ.എ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളുടെ പ്രചാരണവും വൈവിധ്യമാർന്ന പുഷ്പങ്ങളുടെ പ്രദർശനവുമാണ് മേളയുടെ പ്രധാന ആകർഷണം.
