പുതുച്ചേരിയിലെ വ്യാജ മരുന്നു കമ്പനികളെ സംരക്ഷിക്കുന്നത് ബി.ജെ.പി : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രതിക്ഷേധം


പുതുച്ചേരിയിലെ വ്യാജ മരുന്നു കമ്പനികളെ സംരക്ഷിക്കുന്നത് ബി.ജെ.പി നേതാക്കാളാണെന്നും ഇവർക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പുതുച്ചേരിയിലെ കോൺഗ്രസ്സ് നേതാക്കൾ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ റാലിയും യോഗവും നടത്തി. 

പുതുച്ചേരിയിൽ 36 ഓളം വ്യാജ മരുന്നുകൾ വില്പന നടത്തുന്ന കമ്പനികളിൽ ബി.ജെ.പി നേതാക്കളായ സ്പീക്കർക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന് കോൺഗ്രസ്സ് പ്രസിഡണ്ട് വി.വൈദ്യലിഗം എം.പിയും മുൻ മുഖ്യമന്ത്രി വി.നാരായണ സാമിയും ആരോപിച്ചു. 

എ.ഐ.സി.സി ജന.സിക്രട്ടറി ഗിരീഷ് ചോഡൻങ്കാർ, തമിഴ്നാട് കോൺഗ്രസ്സ് പ്രസിഡണ്ട് കെ. ശെൽവ പെരുതുഗൈ എം.എൽ.എ, കോൺഗ്രസ്സ് നേതാക്കളായ വി.വൈദ്യനാഥൻ എം.എൽ.എ, മുൻ മന്ത്രി എം.കന്തസാമി, മുൻ മന്ത്രി കമല കണ്ണൻ, കാർത്തികേയൻ, അനന്തരാമൻ, മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് എ.ആർ.നിഷ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ