അഴിയൂർ ചുങ്കം: കേച്ചേരി പറമ്പത്ത് വീട്ടിൽ എക്സൈസ് റെഞ്ച് സംഘം നടത്തിയ പരിശോധനയിൽ 1.300 കിലോഗ്രാം കഞ്ചാവും വീടിന്റെ മുറ്റത്ത് നിർത്തിയിട്ട ടെംമ്പോ ട്രാവലറിൽ സൂക്ഷിച്ച നിലയിൽ 4.140 ഗ്രാം മെത്താഫിറ്റമിനും കണ്ടെത്തി.
അഴിയൂർ സ്വദേശി ഹനീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ടെംമ്പോ ട്രാവലർ. വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെട്ട കച്ചേരിപ്പറമ്പിൽ അഭിനവ് ടെമ്പോ ട്രാവലർ ഉടമ അഴിയൂർ എലിഫന്റ് റോഡ് നഫീസ മൻസിൽ ഹനീഫ എന്നിവർക്കെതിരെ കേസടുത്തു.
പരിശോധ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി.എംഷൈലേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി.വി സന്ദിപ് , സച്ചിൻ, മുഹമ്മദ് റമീസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ആർ.രേഷ്മ, ഡ്രൈവർ പി.രാജൻ എന്നിവരുണ്ടായിരുന്നു.