മദ്യപിക്കാൻ ബൈക്ക് നൽകിയില്ല;അഴിയൂരിൽ യുവാവിനെ മാരകായുധങ്ങളോടെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

 


അഴിയൂർ ∙ മദ്യപിക്കാൻ പോകുന്നതിനായി ബൈക്ക് നൽകിയില്ലെന്ന കാരണത്താൽ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. അഴിയൂർ കോറോത്ത് റോഡ് സ്വദേശി അൻജിത്ത് (25) ആണു ചോമ്പാല പൊലീസ് പിടികൂടിയത്.

ഈ വർഷം ജൂലൈയിലാണ് സംഭവം നടന്നത്. മാഹിയിലേക്ക് മദ്യപിക്കാൻ പോകാൻ ബൈക്ക് ആവശ്യപ്പെട്ടെങ്കിലും പരാതി നൽകിയ യുവാവ് നിരസിച്ചതോടെ അൻജിത്തും സുഹൃത്തും ചേർന്ന് ഇരുമ്പ് പൈപ്പും ഇരുമ്പ് കട്ടയും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തിന് ശേഷം അൻജിത്ത് ആന്ധ്രാപ്രദേശിലേക്ക് ഒളിവിൽ പോയിരുന്നു. ഇയാൾ വീട്ടിലേക്ക് തിരിച്ചെത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചോമ്പാല എസ്.ഐ. ബി. മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്തു.

കേസിലെ രണ്ടാം പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ