ചൊക്ലി ഓട്ടോ ഡ്രൈവർമാരുടെ സത്യനിഷ്ഠയ്ക്ക് ആദരവും തിരുവോണാശംസകളും

 


ചൊക്ലി: ഓട്ടോ ഡ്രൈവർമാരുടെ മാന്യതയ്ക്കും സത്യനിഷ്ഠയ്ക്കും മാതൃകയായി ചൊക്ലിയിലെ കരീം പുനത്തിലും റിയാസും.

ഇന്ന് രാവിലെ ഓട്ടോയിൽ മറന്നു പോയ 80,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് ഉടമയായ BLM ഏജന്റ് ഷീനയ്ക്ക് കരീം പുനത്ത്‌ലിൻ്റെ ഇടപെടലിൽ സുരക്ഷിതമായി തിരിച്ചുകിട്ടി. സഹകരിച്ച ഡ്രൈവർ റിയാസിനും നാട്ടുകാരും യാത്രക്കാരും അഭിനന്ദനം അറിയിച്ചു.

ബാഗ് തിരികെ നൽകുന്നതിനിടെ നന്ദി സൂചിപ്പിച്ച് നൽകിയ ചെറിയ പരിതോഷികം പോലും കരീം വിനീതമായി നിരസിച്ചു.

ഓട്ടോ ഡ്രൈവർമാരുടെ സത്യസന്ധതയും മാന്യതയും തെളിയിച്ച ഈ സംഭവം ഓണത്തിന്റെയും നബിദിനത്തിന്റെയും ആഘോഷാന്തരീക്ഷത്തിൽ നാട്ടുകാർക്കിടയിൽ മാതൃകാപരമായ സംഭവമായി

വളരെ പുതിയ വളരെ പഴയ