അഴിയൂർ :ഗ്രാമ പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് മുന്ന് മണിക്ക് കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യും. മുൻ എം എൽ എ സി കെ നാണു മുഖ്യാത്ഥിയായിരിക്കും. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി . ഗിരിജ പങ്കെടുക്കും.
30 ലക്ഷം രുപ ചിലവാക്കി റീ ബിൽഡ് കേരളയും , പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം. .പബ്ലിക്ക് ഹെൽത്ത് റും, കുത്തിവെയ്പ്പ് മുറി, കോൺഫ്രൻസ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നടത്തിപ്പിനായി സംഘാടക സമിതി രൂപികരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ആയിഷഉമ്മർ അധ്യക്ഷത വഹിച്ചു. രമ്യ കരോടി, ശശിധരൻ തോട്ടത്തിൽ, അനുഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പിൽ ,കെ എ സുരേന്ദ്രൻ, കെ അൻവർ ഹാജി, പ്രദിപ് ചോമ്പാല ഫീറോസ് കാളാണ്ടി, പി എം അശോകൻ , ടി ടി പത്മാനാഭൻ, കെ സമീർ, വി പി ഇബ്രാഹിം,, കെ ലീല , സി എം സജീവൻ , കവിത അനിൽകുമാർ . എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആയിഷ ഉമ്മർ (ചെയർ ), മെഡിക്കൽ ഓഫീസർ ഡോ. ഡെയ്സി ഗോറ (ജന: കൺ)