മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും സർവീസ് നടത്തുന്ന ബസ്സുകൾ പഴയതു പോലെ തന്നെ സർവീസ് നടത്തണം :മുസ്ലിം ലീഗ്

 


മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്   നിന്നും സർവ്വീസ് ആരംഭിക്കുന്ന കോ-ഓപ്പറേറ്റീവ്, പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, എന്നീ ബസ്സ് സർവ്വീസുകൾ  സാധാരണ നിലയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും തന്നെ സർവീസ് നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും  ട്രെയിൻ യാത്രക്കാർക്കും സാധാരണക്കാരായ ആളുകൾക്കും വളരെയധികം ഉപകാര പ്രദമായ പ്രസ്തുത ബസ് സർവീസ്  ഓട്ടോറിക്ഷക്കാരുമായുള്ള തർക്കത്തിൽ മുങ്ങി കിടക്കുന്നത് കാരണം നാട്ടുകാർ വളരെയധികം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ചെറിയ ചിലവിൽ ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്ന  ബസ് സർവീസ് പഴയതുപോലെ റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് നടത്താൻ ആവശ്യമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ യാത്ര പ്രയാസത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


പി. യൂസുഫ് പി.ടി.കെ.റഷീദ്, എ.വി. ഇസ്മായിൽ, സി. ഇസ്മായിൽ, അൻസീർ പള്ളിയത്ത് തുടങ്ങിയവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ