ന്യൂ മാഹി: പുളിയുള്ളതിൽ പീടികയ്ക്ക് സമീപം വർഷങ്ങളായി തണൽ വിരിച്ച് നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റപ്പെടുകയാണ്. നിരവധി പക്ഷികളുടെ ആവാസ വ്യവസ്ഥയാണ് തണൽ മരങ്ങൾ മുറിക്കുന്നതോടെ തകരുന്നത്.
കൂടാതെ, വേനൽ ചൂട് കൂടി വരുമ്പോൾ പഴയ തലമുറ നട്ടുപിടിപ്പിച്ച മരങ്ങൾ പുതിയ തലമുറ നാശോൻ മുഖമാക്കുകയാണ് ചെയ്യുന്നത്.
ഇത്തരം പ്രവൃത്തിയിലൂടെ വരും തലമുറയ്ക്ക് വഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ് നാം അഭിമുഖീകരിക്കാൻ പോകുന്നത്. ഒരോ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള വഴിയോര മരങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. തണൽ മരങ്ങൾ നിലനിർത്താൻ ബന്ധപ്പെട്ടവർ അനുകൂലമായ നടപടി സ്വീകരിക്കണമെന്നാണ് പൊതു പക്ഷം.