വഴുതി വീണ് പരിക്ക്; ന്യൂമാഹിയിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

 


ന്യൂമാഹി മാടപ്പീടിക മഞ്ജുളാലയത്ത് കെ.പി. മധുസൂദനൻ (62) അന്തരിച്ചു.

പാനൂർ കനറാ ബാങ്ൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായിരുന്നു.

വീട്ടിലെ പാരപ്പറ്റിൽ നിന്ന് വഴുതി വീണതിനെ തുടർന്ന് ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും, പിന്നീട് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകുന്നേരം വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഇന്ന് രാത്രി 6 മണിക്ക് ശേഷം തലശ്ശേരി നിദ്രാതീരം ശ്മശാനത്തിൽ നടത്തും.

ഭാര്യ: മഞ്ജുള.

മക്കൾ: അമർനാഥ് (ഗൾഫ്), അനാമിക (വിദ്യാർത്ഥിനി).

സഹോദരങ്ങൾ: കെ. രമേശൻ (റിട്ട. സ്പിന്നിങ്ങ് മിൽ- തിരുവനന്തപുരം), കെ. ഉഷാരത്നം, കെ.പി. ചന്ദ്രശേഖരൻ (കനറാ ബാങ്ക്- മാഹി), കെ.പി. ഹരീന്ദ്രൻ (പച്ചക്കറി മാർക്കറ്റ്- തലശ്ശേരി). പരേതനായ കെ. ശിവദാസൻ.

വളരെ പുതിയ വളരെ പഴയ