പള്ളൂർ: സ്പിന്നിങ്ങ് മില്ലിന് സമീപം പൂജ സ്റ്റോറിന് അരികിലൂടെ പോകുന്ന മാഹിയുടെ ഭാഗമായുള്ള സ്പിന്നിങ്ങ് മിൽ – കവിയൂർ റോഡിന്റെ ഏകദേശം നൂറ് മീറ്റർ ഭാഗം മഴക്കാലത്ത് കുഴിയിലും വെള്ളക്കെട്ടിലും തീർത്ത യാത്രാക്ലേശം നേരിടുകയായിരുന്നുവെങ്കിലും, ഇപ്പോൾ അതിന് താൽക്കാലിക പരിഹാരം ഒരുക്കി.
നിരന്തരമായ പൊതുജന ഇടപെടലിന്റെ അടിസ്ഥാനത്തിൽ ജി.എസ്.ബി ഇടൽ വഴി വെള്ളക്കെട്ട് ഒഴിവാക്കി പ്രാഥമിക പരിഷ്കാര പ്രവർത്തനം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
മഴകഴിഞ്ഞാൽ ആവശ്യമായ ഓവും ടാറിങ്ങ് പ്രവർത്തിയും നടത്തി റോഡിന്റെ ദൈർഘ്യമുള്ള പരിഷ്കാരം നടപ്പിലാക്കുമെന്നും യാത്രാ ദുരിതം പൂര്‍ണമായി പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.