മാഹി ബൈപ്പാസിന്റെ അണ്ടർ പ്പാസ് വഴി മാഹി റെയിൽവേ സ്റ്റേഷൻ 2ാം ഫ്ലാറ്റ്ഫോമിലേക്കുള്ള റോഡ് തകർന്ന അവസ്ഥയിൽ: യാത്രാ ക്ലേശം പരിഹരിക്കണമെന്ന് യാത്രക്കാരും നാട്ടുകാരും


മയ്യഴി: മാഹി ബൈപ്പാസിന്റെ അണ്ടർ പ്പാസ് വഴി മാഹി റെയിൽവേ സ്റ്റേഷനിൽ രണ്ടാം ഫ്ലാറ്റ് ഫോമിലേക്ക് വരുന്ന റെയിൽവേ കുളത്തിന് സമീപത്തു കൂടെയുള്ള റോഡ് തകർന്ന് ചെളി കുളമായിരിക്കുകയും ഇരുവശങ്ങളും കാട് കയറിയതും വാഹന യാത്രികർക്കും കാൽനട യാത്രികർക്കും ഏറെ ദുരിത യാത്രയാണ് സമ്മാനിക്കുന്നത്.

 റെയിൽവേ ഭൂമിയായ റോഡ് ഉൾപ്പെടുന്ന ഭാഗം കാടും റോഡും വൃത്തിയാക്കി ജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരം കാണമൊന്നാണ് യാത്രികരുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ