മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ 2025 ആഗസ്റ്റ് 11 ന് സൂചന പണിമുടക്ക് നടത്തുന്നു


 ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ നോട്ടീസ് കൊടുത്തിട്ട് നാലുമാസം കഴിഞ്ഞിട്ടും വർദ്ധനവ് അനുവദിക്കാനോ അനുരജ്ജന ചർച്ച നടത്താനോ തൊഴിൽ ഉടമകളോ ലേബർ ഇൻസ്പെക്ടറോ ഇതുവരെ തയ്യാറാവാത്തതിനാൽ 11 - 08.2025 ന് തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്താനും സൂചനാ പണിമുടക്കിന് ശേഷവും പ്രശ്നപരിഹാരമായില്ലെങ്കിൽ 20-08-2025 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താനും 22-07.2025 ന് മാഹിയിൽ ചേർന്ന സംയുക്ത തൊഴിലാളി യൂണിയൻ (സി.ഐ ടി യു , ബി എം എസ്, ഐ എൻ ടി യു സി )യോഗം തീരുമാനിച്ചു യോഗത്തിൽ കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു . ഹാരിസ് പരന്തിരാട്ട് , വി . ജയ ബാലു,  പി. സി. പ്രകാശൻ, സത്യൻ കുനിയിൽ, അനീഷ് യു , സത്യൻ കെ.ടി . എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ