ന്യൂ മാഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു രാവിലെ ഉമ്മൻ ചാണ്ടിയുടെ പൂർണ്ണ ഛായ ചിത്രത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ടിപി ചന്ദ്രൻ പുഷ്പാർച്ചന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസിന്റെ പ്രസിഡൻറ് വി കെ അനീഷ് ബാബു അധ്യക്ഷo വഹിച്ചു. കരിമ്പിൽ സുനിൽ കുമാർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി കെ സുനിത , കരിമ്പിൽ അശോകൻ., എൻ കെ സജീഷ് തുടങ്ങിയവർ സംസാരിച്ചു. എം കെ പവിത്രൻ, ചള്ളിയിൽ ബഷീർ, സത്യാനന്ദൻ, സഫീർ സി, ഹാരിസ് കെ.കെ, സി.ടി അനിഷ തുടങ്ങിയവർ നേതൃത്വം നൽകി