അറിവിന്റെ അക്ഷരങ്ങൾ അധ്യാപക സ്നേഹത്തിന്റെ സ്മരണകളുമായി ഒരു സന്ദർശനം.


മാഹി: അഞ്ചാം ക്ലാസ് മുതൽ ഞങ്ങൾക്ക് അറിവിന്റെ അക്ഷരങ്ങൾ കുറിച്ച് തന്ന മാഹി ജെ എൻ ജി എച് എസ്സിലെ ഞങ്ങളുടെ പ്രിയ അറബിക് അധ്യാപിക സൈനബ ടീച്ചറെ മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം അവരുടെ ഏറാമലയിലെ വീട്ടിൽ സന്ദർശിച്ച് മുഹമ്മദ്‌ സിറാജും, ഫിനോജ് മുസ്തഫയും.

കാലം ഏറേ കഴിഞ്ഞെങ്കിലും അവർ പെട്ടെന്ന് തന്നെ ഞങ്ങളെ തിരിച്ചറിഞ്ഞു. സ്നേഹഭാവം നിറഞ്ഞ ഹൃദ്യമായ ഒരു അനുഭവമായി മാറി ആ സന്ദർശനം.

വാതിൽ തുറന്ന് സമ്മാനിച്ച ആ സ്നേഹസ്വീകാര്യത, അഞ്ചാം ക്ളാസിൽ നിന്ന് തുടങ്ങി ജീവിതമേഖലയിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ പങ്കുവെച്ച അവരുടെ അനുസ്മരണങ്ങൾ, ഓരോ പാഠവും ഒരവസാനവും പോലെ മനസ്സിൽ പതിഞ്ഞു. 

ഏറെക്കാലത്തെ അധ്യാപക ജീവിതത്തിലെ ഓർമകളും അനുഭവങ്ങളും അവർ പങ്കു വെച്ചു. 

മകൻ അഫ്നാസിനെ അവിടെ വെച്ച് കാണുകയും പരിചയപ്പെട്ടതും ഈ സന്ദർശനം ടീച്ചർക്ക് വലിയ സന്തോഷം നൽകിയെന്ന് പറഞ്ഞ മുഹൂർത്തവും സന്തോഷം നിറഞ്ഞ അനുഭവമായി.

ഈ സന്ദർശനം കുറച്ചു നേരത്തേക്കെങ്കിലും പഴയ വിദ്യാലയ കാലം തിരിച്ചു കൊണ്ടുവന്നു. ഇത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി ഞങൾ സൂക്ഷിക്കും.

വളരെ പുതിയ വളരെ പഴയ