ന്യൂമാഹി: എസ്. എസ്. എൽ. സി. പരീക്ഷ റിസൽട്ടിൽ തുടർച്ചയായി 100% വിജയം നിലനിർത്തുകയും, ഹയർ സെക്കണ്ടറി പരീക്ഷ റിസൽട്ടിൽ റെഗുലർ വിഭാഗത്തിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിക്കുകയും ചെയ്ത ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ എം. എം. ഹയർ സെക്കണ്ടറി സ്കൂളിനേ ന്യൂമാഹി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ന്യൂമാഹി കലാ ഗ്രാമത്തിൽ വെച്ച് അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം കെ സെയ്ത്തുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗ ഉദ്ഘാടനവും ഉപഹാര സമർപ്പണവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്ന കുമാരി നിർവ്വഹിച്ചു.
അനുമോദനത്തിന് നന്ദി പറഞ്ഞു കൊണ്ട് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. പി. റീത്ത, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ഒ. അബ്ദുൽ അസീസ്, സൊസൈറ്റി മാനേജർ താഹിർ കൊമ്മോത്ത് എന്നിവർ സംസാരിച്ചു.
കെ. എസ്. ഷർമിള, കെ. ജയ പ്രകാശ്, സമീർ പെരിങ്ങാടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവി സ്വാഗതവും, സുനിർ കുമാർ നന്ദിയും പറഞ്ഞു.