ലോക പരിസ്ഥിതി ദിനം ആചരിച്ചു.


ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂ മാഹി ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ എം ജി എൻ ആർ ഇ ജി എ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് ആചരിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പരിസരത്തും പള്ളിപ്രം സ്കൂൾ പരിസരത്തും നാട്ടുകൊണ്ടാണ് ആചരിച്ചത്. പ്രസ്തുത പരിപാടിയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ അർജുൻ പവിത്രന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സെയ്തു എം കെ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചെയർപേഴ്സൺ മാരായ മഗേഷ് മണിക്കോത്ത്, ശർമിള, വാർഡ് മെമ്പർ ഷീബ, പഞ്ചായത്ത്‌ സെക്രട്ടറി ലസിത, വെറ്റിനറി ഡോക്ടർ ചന്ദ്രശേഖരൻ, പള്ളിപ്രം എൽ പി സ്കൂൾ, പഞ്ചായത്ത്‌ ജീവനക്കാർ, കുടുംശ്രീ, എം ജി എൻ ആർ ഇ ജി എ ജീവനക്കാരും തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
 

പെരിങ്ങാടി : ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിപ്രം എൽ. പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. സെയ്‌ത്തു സ്കൂൾ ലീഡർക്ക് വൃക്ഷതൈ കൈമാറികൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.


തുടർന്ന് പഞ്ചായത്ത് അധികൃതരും അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ അങ്കണത്തിൽ മാവിൻതൈ വച്ച് പിടിപ്പിച്ചു


ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചൊക്ലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം പെരിങ്ങാടി പള്ളിപ്രം എൽപി സ്‌കൂളിൽ മുളംതൈകൾ നട്ടുകൊണ്ട് സമുചിതമായി ആചരിച്ചു. പരിസ്ഥിതി പ്രവർത്തകനും മുളങ്കാടുകളുടെ പ്രചാരകനായ സുനിൽകുമാർ ചൊക്ലിയാണ് പ്രസ്തുത പരിപാടിക്ക് വേണ്ടി സൗജന്യമായി മുളംതൈകൾ വിതരണം ചെയ്തത്.

 പള്ളിപ്രം. എൽ. പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപികയായ ഷീബ ടീച്ചർ മുളംതൈകൾ സ്‌കൂൾ അങ്കണത്തിൽ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചൊക്ലി യൂണിറ്റ് പ്രസിഡന്റ് പ്രദീഷ് പ്രാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് വർണ്ണന സ്വാഗതവും യൂണിറ്റ് ട്രഷറർ വിജേഷ് അവിജാസ് നന്ദിയും പറഞ്ഞു. AKPA മേഖലാ യൂണിറ്റ് ഭാരവാഹികളും   സ്കൂളിലെ അധ്യാപകരായ ആഷിൻലാൽ കെ. പി., രഷിന എം, ശ്രീഷ ശ്രീധർ, മിർസ എന്നിവരും വിദ്യാർഥികളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.

വളരെ പുതിയ വളരെ പഴയ