മാഹി :കോപ്പാലത്ത് പ്രവർത്തിക്കുന്ന കോഴിക്കടയിൽ എന്നും എന്തെന്നില്ലാത്ത തിരക്കാണ്. കോഴിക്കിത്രേം ഡിമാൻ്റോ എന്നതിൽ സംശയം തോന്നിയ നാട്ടുകാർ സംഗതി പൊലീസിനെ അറിയിച്ചു. തിരഞ്ഞത്തയ പൊലവീസുകാർക്കാണ് ഇതിനു പിന്നിലെ ടെക്ക്നിക്ക് പിടികിട്ടിയത്.
കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്. സംഭവത്തിൽ ഒരാൾ പിടിയിൽ. മാക്കുനി സ്വദേശിപിടിയിൽ. മാക്കുനി സ്വദേശി കണ്ണനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാളിൽ നിന്നും അഞ്ചു പാക്കറ്റ് ലഹരി വസ്തുക്കളാണ് കണ്ടെടുത്തത്. പരാതിയെ തുടർന്ന് പന്തക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.