പെരിങ്ങാടി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ 9ാം വാർഡ് പെരിങ്ങാടിയിൽ ബഹു.. കെ. മുരളീധരൻ മുൻ എം. പി. യുടെ (17 ആം ലോക് സഭാ) ഫണ്ട് വിഹിതം ഉപയോഗിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ പഞ്ചായത്ത് ഓഫീസിന്റെ മുൻ വശമുള്ള കൊമ്മോത്ത് പീടിക ഈച്ചി റോഡ് വടകര എം. പി. ഷാഫി പറമ്പിൽ ഇന്ന് രാവിലെ 10 മണിക്ക് ഉൽഘാടന കർമ്മം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം. കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. 9ാം വാർഡ് മെമ്പർ ടി. എച്ച്. അസ്ലം സ്വാഗതം പറഞ്ഞു.
ബ്ലോക്ക് ഓവർസിയർ പ്രസൂൺ, പഞ്ചായത്ത് സിക്രട്ടരി ലസിത, വികസന സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ എം. കെ. ലത, കോൺട്രാക്ടർ മനോജ്, മെമ്പർമാരായ ഷഹദിയ മധുരിമ, ഫാത്തിമ കുഞ്ഞിതയ്യിൽ, ഷർമിരാജ്, വത്സല, രജനി, ഒപ്പം നാട്ടുകാരും പങ്കെടുത്തു.