മാഹി സ്‌റ്റേഷനിലെ എഎസ്‌ഐക്കെതിരെ വ്യാജവാർത്ത; സ്‌റ്റേഷനിലെത്തി ക്ഷമപറഞ്ഞ്‌ മാതൃഭൂമി ചാനൽ.

 


മയ്യഴി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ഷാഫിക്കൊപ്പം മാഹി സ്‌റ്റേഷനിലെ എഎസ്‌ഐ പെരുന്നാൾവിരുന്നിൽ പങ്കെടുത്തെന്ന വ്യാജവാർത്തയിൽ ഖേദപ്രകടനവുമായി മാതൃഭൂമി ചാനൽ. എഎസ്‌ഐ നിയമ നടപടി തുടങ്ങിയതിനുപിന്നാലെയാണ്‌ മാഹി സ്‌റ്റേഷനിലെത്തി ചാനൽ പ്രതിനിധികൾ തെറ്റ്‌ സമ്മതിച്ച്‌ ഖേദം പ്രകടിപ്പിച്ചത്‌. 15നാണ് ഇതുസംബന്ധിച്ച വാർത്ത മാതൃഭൂമി ചാനൽ സംപ്രേഷണംചെയ്‌തത്‌.ആരോപണവിധേയനായ എഎസ്‌ഐയെ മാഹി പൊലീസ് സൂപ്രണ്ട് ക്രൈം സ്ക്വാഡിൽനിന്ന്‌ ആംഡ് പൊലീസിലേക്ക് മാറ്റിയതായും വാർത്തയിലുണ്ടായിരുന്നു. പൊലീസ്‌ സൂപ്രണ്ട് ഇക്കാര്യം നിഷേധിക്കുകയും എഎസ്ഐ നിയമ നടപടിയുമായി മുന്നോട്ടുപോകുകയും ചെയ്‌തതോടെയാണ്‌ മാതൃഭൂമി ചാനൽ വെട്ടിലായത്‌.

വളരെ പുതിയ വളരെ പഴയ