അഴിയൂർ : ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡ് ബ്ലാക്ക് ബെൽറ്റ് വിജയികളെ അനുമോദിച്ചു .
അഴിയൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷതയിൽ വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ അസോസിയേറ്റ് എൻ സി സി ഓഫീസർ പി. വി പ്രശാന്ത് ഉത്ഘാടനം നിർവഹിച്ചു .
കുട്ടികളുടെ ഏകാകൃത വര്ധിപ്പിക്കുനതിൽ കരാട്ടേയ്ക്ക് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് സി വി രാജൻ പെരിങ്ങാടി മുഖ്യഭാഷണവും വിജയികൾക്കുള്ള സട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു .
അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ അബ്ദുൽ റഹീം പുഴയ്ക്കൽ പറമ്പത്ത് ,സി .എം സജീവൻ ,രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ കായിക അധ്യാപകൻ അതുൽ ,അത്താണിക്കൽ സ്‌കൂൾ മാനേജർ ഇ സുധാകരൻ ,നിടുമ്പ്രം മടപ്പുര കലാഭവൻ ട്രഷറർ പ്രജോഷ് ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന്റെ ഡയറക്ടർ &കൺട്രോളർ രാവിദ്ദ് മാസ്റ്റർ സ്വാഗതവും സെൻസായിഎം പി ലിനീഷ് നന്ദിയും പറഞ്ഞു.
സെൻസായി ഷിബിൽ എം ,സെൻസായി അരുൺ രാജ് ,സെൻസായി നിധിൻ ,സെൻപായി മൃദുൽ ,സെൻപായി ഫിഗ സജീവൻ ,സെൻപായി സാനിയ മഹേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
ഈ വർഷം ബ്ലാക്ക് ബെൽറ്റ് നേടിയ 45 കുട്ടികളെയാണ് ചടങ്ങിൽ ആദരിച്ചത് .കഴിഞ്ഞ 26 വർഷമായി കോറോത്ത് റോഡ് അത്താണിക്കൽ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന് നൂറ്റി അൻപതോളം ബ്ലാക്ക് ബെൽറ്റെഴ്‌സ് ഉണ്ട് .