തലശ്ശേരി :ഇരുചക്രവാഹനം പകുതിവിലയ്ക്ക് വാഗ്ദാനം ചെയ്‌തുള്ള സാമ്പത്തിക തട്ടിപ്പിനായി മാഹിയിൽ പ്രത്യേക വാട്‌സാപ് ഗ്രൂപ്പ്, മാഹി എൻജിഒ ഫൗണ്ടേഷൻ എന്ന പേരിലുള്ള ഗ്രൂപ്പിൽ മാഹി, ചൊക്ലി, വടകര പ്രദേശങ്ങളിലെ 417 പേർ അംഗങ്ങളാ ണ്. കോൺഗ്രസ് നേതാക്ക ളായ സത്യൻ കേളോത്ത്, കെ വി ഹരീന്ദ്രൻ എന്നിവരടക്കം
ഒമ്പത് പേരാണ് ഗ്രൂപ്പിൻ്റെ അഡ്‌മിന്മാർ. തുക നൽകിയവർ പലരും പണം തിരികെ ആവശ്യപ്പെട്ട് സന്ദേശം അയച്ചുതോടെ വാട്‌സാപ് ഗ്രൂപ്പ് അഡ്മിൻസ് ഓൺലിയാക്കി.
സിഎസ്ആർ ഫണ്ട് ലഭിക്കുന്നതനുസരിച്ചാണ് വാഹന വിതരണമെന്നാണ് സംശയം ചോദിക്കുന്നവർക്കുള്ള മറുപടി. ഇരുചക്രവാഹനം ലഭിക്കാനുളളവരുടെ പട്ടിക സീനിയോറിറ്റി
അനുസരിച്ച് പ്രസിദ്ധീക രിക്കണമെന്ന നിർദേശ മടക്കം ഗ്രൂപ്പിലുണ്ട്. നൂറോളം പേരുടെ പണം നഷ്ടമായതായി വടകര ഉള്ളേരി സ്വദേശിയും ഗ്രൂപ്പംഗവുമായ ഷീന പറഞ്ഞു. സ്കൂട്ടർ കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും ബഹുഭൂരിപക്ഷവും.
മാഹി സ്‌റ്റേഷനിൽ ഇതേവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. പണം നഷ്ടപ്പെട്ടവർ വടകര പൊലീസ് സ്‌റ്റേഷനിലും മറ്റുമായാണ് പരാതി നൽകിയത്