മാഹി: പള്ളൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചപ്പോള്‍ ഭക്ഷണത്തിന് ഒപ്പം ലഭിച്ചത് ലഹരി ഉല്പന്നം. പളളൂർ ടൗണിലെ ചടയൻസ് ഹോട്ടലില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ഒപ്പം എത്തിയ പത്ത് വയസ്സുകാരനാണ് ഈ ദുരനുഭവം ഉണ്ടായത്.
എണ്ണ കടികള്‍ വില്ക്കുന്ന ഹോട്ടലാണ് ഇത്. ഭക്ഷണത്തിന് ഓർഡർ ചെയ്തപ്പോള്‍ അതിനൊപ്പം ലഭിച്ചത് ലഹരി പദാർത്ഥമായ ഹൻസും .ഇത് ദൃശ്യങ്ങളില്‍ കാണാം. തുടർന്ന് കടയുടമയോട് കാര്യം പറഞ്ഞപ്പോള്‍ ഭീഷണിയും.
പള്ളൂർ പോലീസില്‍ പരാതിയും നല്കി. എന്നാല്‍ ആരോഗ്യ വകുപ്പ് അധികൃതരെയും നഗരസഭ അധികാരികളെയും വിവരമറിയിച്ചിട്ടും മിണ്ടാട്ടമില്ല.
ഇത്രയും സംഭവം നടന്നിട്ടും നാട്ടുക്കാരെ വെല്ലുവിളിച്ച് ഈ കട ഇന്നും തുറന്ന് പ്രവർത്തിക്കുകയാണ്. ഈ ലഹരി വസ്തു വീണത് സപ്ലയറിൽ നിന്നാകാനാണ് സാധ്യത. മാഹിയില്‍ ലഹരി വസ്തുക്കളായ ഹാൻസ് ഉള്‍പ്പെടെ സുലഭമായി ലഭിക്കുന്നുണ്ട്.
ഇത് ഉപയോഗിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. പലരും വൻ തുകയ്ക്കാണ് ഇത് വില്പന നടത്തുന്നതും. കർണ്ണാടകയില്‍ 10 രൂപയ്ക്ക് ലഭിക്കുന്ന ഇത് അതിർത്തി കടന്ന് കേരളത്തിലും മാഹിയിലും എത്തിയാല്‍ 50 രൂപയാകും.