മയ്യഴി: പുതുച്ചേരി സർക്കാരിന്റെ സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫയേഴ്സ് വകുപ്പിന് കീഴിൽ മയ്യഴി മേഖലയിലെ റേഷൻ കാർഡുടമകൾക്കുള്ള സൗജന്യ റേഷൻ വിതരണം ആരംഭിക്കുന്നു. ഫെബ്രുവരി 10 ചൊവ്വാഴ്ച മുതൽ ഫെബ്രുവരി 14 ശനിയാഴ്ച വരെയാണ് വിതരണ സമയം ക്രമീകരിച്ചിരിക്കുന്നത്.
വിതരണം ചെയ്യുന്ന വിഹിതം:
1. ഗോതമ്പ് (2025 ഒക്ടോബർ, നവംബർ മാസങ്ങളിലേത്):
* ചുവപ്പ് കാർഡ്: 4 കിലോ (മാസം 2 കിലോ വീതം).
* മഞ്ഞ കാർഡ്: 4 കിലോ (മാസം 2 കിലോ വീതം).
2. അരി (2025 ആഗസ്റ്റ് മാസത്തേത്):
* ചുവപ്പ് കാർഡ്: 20 കിലോ.
* മഞ്ഞ കാർഡ്: 10 കിലോ.
സമയക്രമവും നിബന്ധനകളും:
* സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയും, ഉച്ചയ്ക്ക് ശേഷം 2:00 മുതൽ വൈകുന്നേരം 6:00 വരെയുമാണ് വിതരണം.
* പ്രത്യേക അറിയിപ്പ്: സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.
* മുൻപ് റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് പുനഃക്രമീകരിച്ച പുതിയ റേഷൻ കടകളിൽ നിന്നും വിഹിതം കൈപ്പറ്റാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
* റേഷൻ കട നമ്പർ 1, 2, 6, 7: 7306899601
* റേഷൻ കട നമ്പർ 3, 4, 5, 8: 9496602025
