അഴിയൂരിൽ നിന്ന് 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ



അഴിയൂർ :ന്യൂമാഹി ആയ്യത്താൻ വീട്ടിൽ ശ്രീരാഗിനെയാണ് (24) വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തത്‌. ചോമ്പാലിൽ കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ സി ഫുഡ് റസ്റ്റോറന്റിനു മുൻവശത്ത് നിന്നാണ് ഇയാൾ പിടിയിലായത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് കുമാർ സി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്‌ബിൻ, ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ