അഴിയൂർ : ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിനെ ഇല്ലാതാക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്പിക്കാനുള്ള സമരത്തിൽ അറസ്റ്റ് വരിച്ച ജാമ്യം നേടിയവർക്ക് കുഞ്ഞിപ്പള്ളി ടൗണിൽ സ്വീകരണം നൽകി. കെ. ഹുസ്സൻ കുട്ടി ഹാജി, ടി.ജി. നാസർ, എം.ഇസ്മായിൽ, കെ.അൻവർ ഹാജി കെ.പി. ചെറിയ കോയ, യു.എ. റഹീം, പി. ബാബുരാജ്, ഹാരിസ് മുക്കാളി, വി.പി. പ്രകാശൻ, നവാസ് നെല്ലോളി , ഏ.വി. സെനീദ്, ഇ.എം. ഷാജി, സമീർ കല്ലാമല , സാജിത് നെല്ലോളി ,എം. മനാഫ് ടി.സി. എച്ച് ലത്തീഫ് നേതൃത്വം നൽകി.