ട്രാഫിക് സിഗ്നലിന്‍റെ ബാറ്ററികള്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് എട്ട് ബാറ്ററികള്‍

 


മാഹി: പള്ളൂർ ബൈപാസ് സിഗ്നലിലെ ബാറ്ററികള്‍ ശനിയാഴ്ച രാത്രി മോഷണം പോയി. എട്ട് ബാറ്ററികളാണ് മോഷണം പോയതെന്ന് സിഗ്നലിന്‍റെ ചുമതലയുള്ള കെല്‍ട്രോണ്‍ അധികൃതർ വ്യക്തമാക്കി.

ബാറ്ററികള്‍ മോഷണം പോയതോടെ സിഗ്നലിന്‍റെ പ്രവർത്തനം നിലച്ചു. ഇതോടെ സ്പിന്നിങ് മില്‍ മാഹി റോഡ് അടച്ചു.

ബാറ്ററി സ്ഥാപിച്ച്‌ സിഗ്നല്‍ പ്രവർത്തനം ആരംഭിക്കുകയോ ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിക്കുകയോ ചെയ്താല്‍ മാത്രമേ റോഡിലൂടെ സുഗമമായ ഗതാഗതം സാധ്യമാകൂ.

മാഹി സി.ഐ ആർ. ഷണ്‍മുഖം, പള്ളൂർ എസ്.ഐ സി.വി. റെനില്‍കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലം പരിശോധിച്ചു.

വളരെ പുതിയ വളരെ പഴയ