മയ്യഴി :മയ്യഴിയിൽ പുതുച്ചേരി സർക്കാർ സംഘടിപ്പിച്ച പൊതുജന സമ്പർക്ക പരിപാടിയിൽ പരാതി പ്രവാഹം. നൂറ്റിനാൽപ്പത്തിമൂന്ന് പരാതികളാണ് പരിഗണിച്ചത്. പള്ളൂർ എവിഎസ് ഹാളിൽ നടന്ന പരിപാടിയിൽ രമേശ് പറമ്പത്ത് എംഎൽഎ, റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ, നഗരസഭാ കമീഷണർ സതേന്ദ്ര സിങ്, ഗവ. ഹൗസ് സൂപ്രണ്ട് പ്രവീൺ പാനിശേരി, വിവിധ വകുപ്പ് മേധാവികൾ എന്നിവർ തത്സമയ പരിഹാരത്തിന് നടപടികളെടുത്തു.
ചികിത്സാ സഹായ ഫണ്ട് വിതരണം ചെയ്യുക, മാഹിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, ഇലക്ട്രിസിറ്റി വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, തുരുമ്പെടുത്ത ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുക, തെരുവുവിളക്കുകൾ കത്തിക്കുക, വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക, കുടിവെള്ള പ്രശ്നം പരിഹരിക്കുക തുടങ്ങിയ വിഷയം ഉന്നയിച്ച് സിപിഐ എം ജനസമ്പർക്ക പരിപാടിയിൽ അപേക്ഷ നൽകി.
രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ, മുനിസിപ്പൽ കമീഷണർ സതേന്ദർ സിങ്, ഓഫീസ് സൂപ്രണ്ട് പി പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.
വകുപ്പുകൾ ഏകോപിപ്പിച്ച് പരിഹാരം കാണേണ്ടവ 21 ദിവസത്തിനകവും മറ്റുള്ളവ ഒരാഴ്ചയ്ക്കുകവും പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. മാഹിയുടെ മറ്റ് പ്രദേശങ്ങളിലും ജനസമ്പർക്ക പരിപാടി നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.