ന്യു മാഹി:മാഹി - ചൊക്ലി പൊതുമരാമത്ത് റോഡിലെ മമ്മിമക്ക് മുതൽ ചൊക്ലി വരെയുള്ള ഭാഗം 16 മുതൽ 19 വരെ മെക്കാടം ടാറിങ്ങ് നടത്തുന്നതിനാൽ ഗതാഗതം നിരോധിച്ചിരിക്കുന്നു. ഇതിന്‍റെ ഫലമായി വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു.അർദ്ധവാർഷിക പരീക്ഷകളുടെ സമയത്ത് വിവിധ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് എത്തുന്നതിൽ കൂടുതൽ പ്രയാസമുണ്ടാകും.
19/12/2024 മുതൽ വിദ്യാലയങ്ങൾ ക്രിസ്മസ് അവധിക്ക് അടയ്ക്കുന്നതിനാൽ 10 ദിവസത്തേക്ക് വിദ്യാർത്ഥികളുടെയും സ്കൂൾ വാഹനങ്ങളുടെയും യാത്രയ്ക്ക് യാതൊരു തടസ്സവും ഇല്ലാതെ ടാറിങ്ങ് പ്രവൃത്തി പൂർത്തിയാക്കുന്നത് ഏറെ പ്രയോജനകരമാകും. ഇതിലൂടെ പ്രവർത്തിയും സുഖകരമാകുകയും യാത്രാക്ലേശവും ഒഴിവാക്കുകയും ചെയ്യും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം നിലയിൽ മറ്റുവാഹനങ്ങളെ ആശ്രയിച്ചു അധിക ദൂരം സഞ്ചരിച്ചു വിദ്യാലയങ്ങളിൽ എത്തിച്ചേരാൻ ഉൾപ്പടെയുള്ള
പ്രയാസങ്ങൾ പരിഗണിക്കാതെ എടുത്തിരിക്കുന്ന തീരുമാനം പുനപരിശോധിച്ച് പരീക്ഷ കഴിഞ്ഞുള്ള അവധി ദിവസങ്ങളിൽ ടാറിങ് നടത്തണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നത്.