ഇനിയും മുൻഗണന ( പിങ്ക് ) A AY(മഞ്ഞ) വിഭാഗത്തിലെ റേഷൻ കാർഡിൽ EKYC അപ്ഡേഷൻ ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്.
ആധാർ അപ്ഡേഷൻ ചെയ്യുന്നതിനുള്ള അവസരം ഈ മാസം 09 ന് അവസാനിക്കുകയാണ്. ഇനിയും ആധാർ അപ്ഡേഷൻ ചെയ്യാത്തവരുടെ റേഷൻ വിഹിതം മുന്നറിയിപ്പില്ലാതെ നിർത്തലാക്കുന്നതാണ്. നിലവിൽ എല്ലാ റേഷൻ കടകളിൽ വച്ചും അപ്ഡേഷൻ നടത്തുന്നുണ്ട്. ന്യൂമാഹി പഞ്ചായത്തിൽ റേഷൻ കാർഡിൽ ഉൾപ്പെട്ട കുട്ടികളുടെ ഉൾപ്പെടെ ഇനി മസ്റ്ററിംഗ് ചെയ്യാൻ ബാക്കിയുള്ള എല്ലാവർക്കും വേണ്ടി ന്യൂമാഹി പഞ്ചായത്ത് ഹാളിൽ വച്ച് 07.12.24 തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.പ്രസ്തുത ക്യാമ്പ് എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുന്നു.